കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്ക്. 42 കാരിയായ കല്ലുവാതുക്കൽ സ്വദേശിനിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഇവർ ആശ പ്രവർത്തകയുമാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സയിലുള്ളത്. റാൻഡം പരിശോധനയിലൂടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ചാത്തന്നൂരിൽ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ മൂന്നുപേരും രോഗമുക്തി നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 14 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിൽ നിന്നുള്ള നാലുപേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും പത്തുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
Discussion about this post