കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചി തീരമണയും. ഓപ്പറേഷന് സമുദ്ര സേതുവിന്റെ രണ്ടാം ഘട്ട രക്ഷാ ദൗത്യത്തില്‍ ഐഎന്‍എസ് ജലാശ്വയില്‍ 588 പ്രവാസികളാണ് മടങ്ങിയെത്തുന്നത്.
കപ്പലില്‍ 568 മലയാളികളും 20 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുമാണ് ഉള്ളത്. കപ്പലിലെ യാത്രക്കാരില്‍ ഏറെയും സ്ത്രീകളും, കുട്ടികളും പ്രായമായവരുമാണ്. രാവിലെ 11 മണിയോടേ കപ്പല്‍ കൊച്ചി തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ മാല ദ്വീപില്‍ നിന്ന് 698 പ്രവാസികളെ ഐഎന്‍എസ് ജലാശ്വ നാട്ടില്‍ എത്തിച്ചിരുന്നു.
Discussion about this post