പത്തനംതിട്ട: ബിജെപി ശബരിമല സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അല്ലാതെ സമരം അവസാനിപ്പിക്കാനല്ലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിളള. സമരം അവസാനിപ്പിച്ചുവെന്ന് മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ശബരിമലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാധ്യമനിയന്ത്രണത്തെ ബിജെപി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയന്ത്രണം ഉടന്‍ പിന്‍വലിക്കണം, ഇല്ലെങ്കില്‍ ശബരിമല കര്‍മസമിതിയുടെ പ്രതിഷേധങ്ങള്‍ക്ക് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Discussion about this post