ഒരൊറ്റ കണ്ണിറുക്കല്‍ സീന്‍ കൊണ്ട് ലോകപ്രശസ്തയായ മലയാള സിനിമ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ബോളിവുഡില്‍ വരെ അരങ്ങേറ്റ കുറിച്ച പ്രിയയ്ക്ക് കോടിക്കണക്കിന് ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെ താരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളരെ പെട്ടന്ന് തന്നെ ജനശ്രദ്ധ നേടാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ചാണ്. റെക്കോര്‍ഡ് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ് പ്രിയ. 7.2 മില്യണ്‍ ഫോളോവേഴ്‌സ് ആണ് പ്രിയക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്.
തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളുമെല്ലാം പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രിയ വാര്യര്‍ ഒരു താല്ക്കാലിക ഇടവേളയാണ് എടുക്കുന്നതെന്നും പിന്നീട് തിരിച്ചെത്തുമെന്നും നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അഡാറ് ലവ് എന്ന ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് പ്രിയയെ പ്രശസ്തയാക്കിയത്. ചിത്രത്തിലെ ഗാനം റെക്കോര്‍ഡ് കാണികളെ നേടിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും പ്രിയ സെന്‍സേഷന്‍ ആവുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയിരുന്നു പ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയുമായിരുന്നു.
Discussion about this post