ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മോഡി മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പുതിയ പേരിൽ വീണ്ടും അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പഴയ സിംഹങ്ങളെ പുതിയ പേരിൽ വിറ്റു എന്നാണ് അദ്ദേഹം കുറിച്ചത്.
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മോഡി സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നൽ നൽകണമെന്ന് ആവശ്യപ്പെട്ടത്.
ഇന്ത്യയെ ആഗോള ബ്രാൻഡ് ആക്കി മാറ്റണമെന്നും ജനങ്ങൾ ഇതിനെ പിന്തുണയ്ക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു. മേക്ക് ഇൻ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു.
नए नाम से वही पुराना शेर बेच गए
सपनों के वो फिर से ढ़ेरों ढ़ेर बेच गए…#MakeInIndia is now आत्मनिर्भर भारत, कुछ और भी नया था क्या? pic.twitter.com/2yQhaaJyNF— Shashi Tharoor (@ShashiTharoor) May 13, 2020
Discussion about this post