തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ കുടുങ്ങി കിടക്കുന്ന ഗര്‍ഭിണികളേയും മറ്റുരോഗങ്ങളുള്ളവരേയും നാട്ടിലെത്തിക്കുന്നതിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗര്‍ഭിണികളേയും മറ്റു രോഗങ്ങള്‍ ഉള്ളവരേയും പ്രായമേറിയവരേയും കുട്ടികളേയും നാട്ടിലെത്തിക്കുന്നതിന് ഗള്‍ഫ് നാടുകളില്‍ നിന്ന് നിരന്തരം സഹായ അഭ്യര്‍ത്ഥന വന്നു കൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക വിമാനം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് നീക്കിവെക്കണം. ഗര്‍ഭിണികളില്‍ പ്രസവ തിയതി അടുത്തവര്‍ക്ക് ഏറ്റവും മുന്‍ഗണന നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇപ്പോള്‍ വരുന്നതില്‍ 20 ശതമാനമാണ് ഗര്‍ഭിണികള്‍ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post