തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെയാണ് പ്രവര്‍ത്തന സമയം.
ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ളുവരെ ലഭിക്കുകയൊള്ളൂ. അതേസമയം, ഷാപ്പുകളില്‍ ഇരുന്നു കുടിയ്ക്കാന്‍ അനുമതിയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കുപ്പിയോ പാത്രവുമായോ എത്തുന്നവര്‍ക്ക് കള്ള് വീട്ടില്‍ കൊണ്ടുപോകാമെന്നും നിര്‍ദേശമുണ്ട്. പാര്‍സല്‍ മാത്രമെ നിലവില്‍ സാധ്യമൊള്ളൂവെന്നാണ് വിവരം.
ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ ക്യൂവില്‍ ഉണ്ടാവാന്‍ പാടില്ലെന്നത് കര്‍ശന നിര്‍ദേശം കൂടിയാണ്. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില് അനുവദിക്കൂകയുമൊള്ളൂ. ക്യൂവില്‍ നില്‍ക്കുന്നവരും തൊഴിലാളികളും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും ശാരീരിക അകലവും പാലിക്കണമെന്നും പ്രത്യേകം നിര്‍ദേശം നല്‍കുന്നുണ്ട്.
Discussion about this post