തിരുവനന്തപുരം: ലോക്ക് ഡൗണില്‍പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടേയുള്ള മലയാളികള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച എ സമ്പത്ത് ഡല്‍ഹിയില്‍ ഇല്ലാത്തത് വലിയ ചര്‍ച്ചാ വിഷയമാവുകയാണ്.
ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പേക്കണ്ട എ സമ്പത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് കേരളത്തിലെത്തിയത് പ്രതിപക്ഷം ആയുധമാക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ മലയാളികളെ തിരിഞ്ഞു നോക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉയരുന്ന വിമര്‍ശനം.
ഈ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി ഭാരവാഹിയായ കെപി അനില്‍ കുമാര്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടി നാട്ടിലെത്തി വീരകഥകള്‍ വിളമ്പുന്ന പട്ടാളക്കാരനെ പോലെ ആയി മലയാളികളുടെ ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസര്‍. തിരുവന്തപുരത്തെ വഴുത്തക്കാട് മിംചിം റോഡിലെ ഗ്രേസ് കോട്ടേജില്‍ സ്വയം കോറന്റൈന്‍ പ്രഖ്യാപിച്ചു കഴിയുന്ന മലയാളി മാമന് വണക്കം എന്ന് അനില്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാവപ്പെട്ട മലയാളി കേരളം ഹൗസിനു മുന്നിലും,കൊണാട്ട് പ്ലൈസിലെ വഴിയോരങ്ങളിലും ,ജന്തര്‍ മന്ദിര്‍ റോഡ് ലെ ഇടവഴികളിലുമായി സ്വന്തം ഗതികേടോര്‍ത്തു പരിതപിക്കുമ്പോള്‍ കഴുത കുങ്കുമം ചുമക്കുന്ന പോലെ ഈ സ്ഥാനവും തോളിലേറി ലക്ഷം രൂപ ശമ്പളവും ആജ്ഞാനുവര്‍ത്തികളായ ജീവനക്കാരും ,ആഡംബര വാഹനവും ,അംഗരക്ഷകരും ,ശീതികരിച്ച ബംഗ്ലാവുമായി കഴിഞ്ഞുകൂടുന്നു. ഇതിനെയാണോ ലെയ്‌സണ്‍ ഓഫീസര്‍ എന്ന് വിളിക്കുന്നതെന്ന് അനില്‍കുമാര്‍ ചോദിക്കുന്നു.
കെപി അനില്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബിംബം ചുമക്കുന്ന കഴുതയോ ? കേരളത്തിന്റെ സമ്പത്ത് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടി നാട്ടിലെത്തി വീരകഥകള്‍ വിളമ്പുന്ന പട്ടാളക്കാരനെ പോലെ ആയി മലയാളികളുടെ ഡല്‍ഹി യിലെ ലെയ്‌സണ്‍ ഓഫീസര്‍ തിരുവന്തപുരത്തെ വഴുത്തക്കാട് മിംചിം റോഡിലെ ഗ്രേസ് കോട്ടേജ് ല്‍ സ്വയം കോറന്റൈന്‍ പ്രഖ്യാപിച്ചു കഴിയുന്ന മലയാളി മാമന് വണക്കം. വീഴ്ത്തപ്പെട്ടവനെ വാഴ്ത്തപ്പെട്ടവനാക്കും എന്ന ദൈവവചനം ഓര്‍ത്തു കൊണ്ട് ജനങ്ങള്‍ തിരസ്‌കരിച്ച ആളെ കൊട്ടിഘോഷിച് ആഘോഷപൂര്‍വം അങ്ങ് ഡല്‍ഹി യില്‍ അരിയിട്ട് വാഴ്ച നടത്തി നാടിനു പുറത്തു താമസിക്കുന്ന മറുനാടന്‍ മലയാളിയുടെ ജീവനും സ്വത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും നന്മയുടെ അടയാളം നല്‍കാനായി സ്ഥാപിച്ച ഓഫീസ് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. അംബാസിഡര്‍ പോയിട്ട് ഒരു ഡഫേദാറിനെ പോലും ആ പരിസരത്തു കാണുന്നില്ല.
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ക്ക് ഇടയില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തിന് ലഭിക്കേണ്ട വിഭവങ്ങള്‍ അത് പണമായാലും പദവിയായാലും ആവശ്യങ്ങള്‍ ആയാലും ആനുകൂല്യങ്ങളായാലും അതിനു വേണ്ടി സമ്മര്‍ദം ചെലുത്തുക,ഇന്ത്യക്കകത്തും പുറത്തും താമസിക്കുന്ന മറുനാടന്‍ മലയാളികള്‍ക്ക് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരന്ത മുഖത്ത് ഒരു കൈത്താങ്ങായി നില്‍ക്കാനും ഒക്കെയാണ് ഈ പദവികൊണ്ട് ലക്ഷയമിടുന്നതെത്രെ. പക്ഷെ ലെയ്‌സണ്‍ ഓഫീസര്‍ക്ക് ഈ കാര്യങ്ങളിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത ഉണ്ടന്നാണ് അറിയുന്നത് എന്തായിരുന്നു സ്ഥാനാരോഹണ വേളയിലെ പ്രഖ്യാപനങ്ങള്‍ കേരളത്തിന്റെ അംബാസിഡര്‍ ആണ് , ത്രിഭാഷാ പണ്ഡിതനാണ് ,,നിയമത്തില്‍ ഡോക്ടറേറ്റ് ഉണ്ട് സര്‍വ്വോപരി മനുഷ്യസ്‌നേഹി എന്തൊക്കെ വിശേഷ വിശഷണങ്ങള്‍ ആയിരുന്നു മാര്‍ക്‌സിസ്റ്റ് പാണന്‍മാര്‍ പാടി നടന്നത്
മലയാളിക്ക് അഭിമാനിക്കാന്‍ ഇനി വേറെ എന്ത് വേണം എന്ന തള്ള് വേറെ .നമ്മുടെ നാട് കൊറോണ എന്ന മഹാ മാരി സ്ഥിതീകരിച്ച വേളയില്‍ മറുനാടന്‍ മലയാളികള്‍ നമ്മുടെ രാജ്യത്തിന്റെ പല കോണുകളിലും വിദ്യാഭ്യാസ ,കച്ചവട ,ജീവനോപാധിയുമൊക്കെയായി കഴിയുകയായിരുന്നു. ദൈവത്തിന്റെ മാലാഖമാരെന്നു നാം സ്‌നേഹപൂര്‍വം വിളിക്കുന്ന നമ്മുടെ ആയിര കണക്കിന് നേഴ്‌സ് സഹോദരിമാര്‍ അവരുടെ ജീവന്‍ പണയം വച്ച് ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വയം സന്നദ്ധരായി യുദ്ധം ചെയ്യുമ്പോള്‍ ഇടിത്തീ വീഴുന്ന വേഗതയില്‍ നമ്മുടെ രാജ്യത്തിന്റെ വാതായനങ്ങള്‍ കൊട്ടിയടച്ചപ്പോള്‍ നില്‍ക്കുന്നടുത്തുനിന്ന് അനങ്ങാന്‍ കഴിയാത്ത വിധം പകച്ചു നിന്നപ്പോള്‍ പ്രത്യാശയോടെ സ്വന്തം നാട്ടിലെത്താന്‍ വഴിതേടി ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തില്‍ എത്തിയപ്പോള്‍ ആസ്ഥാന വിദ്വാന്‍ ആസ്ഥാന മന്ദിരം അടച്ചുപൂട്ടി എന്ന് മാത്രമല്ല മലയാളിക്ക് എന്നും ആശ്വാസമായി നിലനില്‍ക്കുന്ന കേരളം ഹൗസും ,ട്രാവന്‍കൂര്‍ ഹൗസും അവര്‍ക്ക് കയറാന്‍ കഴിയാത്ത വിധം താഴിട്ട് പൂട്ടിയ വിവരം അറിയുന്നത്.
പാവപെട്ട മലയാളി കേരളം ഹൗസിനു മുന്നിലും,കൊണാട്ട് പ്ലൈസിലെ വഴിയോരങ്ങളിലും ,ജന്തര്‍ മന്ദിര്‍ റോഡ് ലെ ഇടവഴികളിലുമായി സ്വന്തം ഗതികേടോര്‍ത്തു പരിതപിക്കുമ്പോള്‍ കഴുത കുങ്കുമമം ചുമക്കുന്ന പോലെ ഈ സ്ഥാനവും തോളിലേറി ലക്ഷം രൂപ ശമ്പളവും ആജ്ഞാനുവര്‍ത്തികളായ ജീവനക്കാരും ,ആഡംബര വാഹനവും ,അംഗരക്ഷകരും ,ശീതികരിച്ച ബംഗ്ലാവുമായി കഴിഞ്ഞുകൂടുന്നു ഇതിനെയാണോ ലെയ്‌സണ്‍ ഓഫീസര്‍ എന്ന് വിളിക്കുന്നത് ?
lഅന്യ സംസ്ഥാനക്കാരെ അതിഥികളായി കാണുന്ന സര്‍ക്കാര്‍ നമ്മുടെ സ്വന്തം മറുനാടന്‍ മലയാളിയെ എന്തായി കാണുന്നുവെന്ന് മനസിലാകുന്നില്ല ഇതെല്ലം അറിഞ്ഞു ചെയ്യേണ്ട ഓഫീസര്‍ നിന്നിടത്തു തന്നെ നില്‍ക്കുന്നു എല്ലാ ദിവസവും സന്ധ്യക്കെത്തുന്ന പ്രജാപതി ഭൂമിയിലെ മുഴുവന്‍ ജീവ ജാലങ്ങളെ കുറിച്ചും വാ തോരാതെ പെയ്തിറങ്ങുമ്പോഴും ,നാട്ടിലെ കരകമ്പിയെ കുറിച്ചും സ്വന്തം സാമര്‍ത്യത്തെ കുറിച്ചും ഏകാംഗനാടകം അവതരിപ്പിക്കുമ്പോഴും മറുനാടന്‍ മലയാളിക്ക് സ്വാഹാ :
Discussion about this post