റിയാദ്: ഇന്ത്യയില്‍ പാചകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തി. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ ഭക്ഷ്യ വസ്തുക്കളുടെ കാര്‍ഗോയ്ക്ക് ഇനി മുതല്‍ അനുമതി നല്‍കില്ലെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തില്‍ ഉല്‍പ്പന്നങ്ങളില്‍ കീടനാശിനികളും മാലിന്യങ്ങളും അടങ്ങിയിട്ടില്ലെന്ന്, അംഗീകൃത ലബോറട്ടറികളുടെ കമ്മീഷന്റെ വ്യവസ്ഥയ്ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി ഉറപ്പു വരുത്തേണ്ടതിനാണ് നടപടി സ്വീകരിക്കുന്നത്.
Discussion about this post