തിരുവനന്തപുരം: ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്ത നടപടിയെ പ്രതിപക്ഷം വന്‍ വിവാദമാക്കി മാറ്റിയിരുന്നു. സംഭവത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ അപര്‍ണ കുറുപ്പ്.
കേരള മോഡല്‍ , കേരള മോഡല്‍ എന്നാവര്‍ത്തിക്കുന്നില്ല . പക്ഷെ , സംസ്ഥാന സര്‍ക്കാരിനോട് , ആരോഗ്യ വകുപ്പിനോട് , ലാലി ടീച്ചറുടെ കുടുംബത്തോടൊക്കെ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന കോതമംഗലം സ്വദേശിനിയുടെ മകന്‍ നന്ദി പറയുന്ന വാക്കുകള്‍ മാത്രം കേട്ടാല്‍ മതിയെന്ന് അപര്‍ണ പറയുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു അപര്‍ണയുടെ പ്രതികരണം. മാസ്‌ക് ധരിച്ചു മുഖം മറച്ച ആ കുട്ടിയുടെ കണ്ണുകളിലും കാണുമോ ചിലര്‍ രാഷ്ട്രീയം ? എന്നും ഇപ്പോഴാണ് ആ ഹെലികോപ്റ്റര്‍ വിവാദം എണ്ണിയെണ്ണി പരിശോധിക്കേണ്ടത് എന്നും അപര്‍ണ ഫേസ്ബുക്കില്‍ കുറിച്ചു.
അപര്‍ണ കുറുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു ഹൃദയമിടിപ്പിന്റെ വില എത്രയാണ് ?
കോവിഡ് മഹാരോഗ കാലത്ത് 45 മിനിറ്റുകൊണ്ട് ഒരു ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് സൗജന്യമായി എത്തിക്കാന്‍ കഴിയുന്ന ഒരു ആരോഗ്യ സംവിധാനത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത് ?
കേരള മോഡല്‍ , കേരള മോഡല്‍ എന്നാവര്‍ത്തിക്കുന്നില്ല .
പക്ഷെ , സംസ്ഥാന സര്‍ക്കാരിനോട് , ആരോഗ്യ വകുപ്പിനോട് , ലാലി ടീച്ചറുടെ കുടുംബത്തോടൊക്കെ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന കോതമംഗലം സ്വദേശിനിയുടെ മകന്‍ നന്ദി പറയുന്ന വാക്കുകള്‍ മാത്രം കേട്ടാല്‍ മതി .
മാസ്‌ക് ധരിച്ചു മുഖം മറച്ച ആ കുട്ടിയുടെ കണ്ണുകളിലും കാണുമോ ചിലര്‍ രാഷ്ട്രീയം ?
ഇപ്പോഴാണ് ആ ഹെലികോപ്റ്റര്‍ വിവാദം എണ്ണിയെണ്ണി പരിശോധിക്കേണ്ടത് .
Discussion about this post