തൃശ്ശൂര്‍: ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ സാധാരണ ജനങ്ങളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി എത്തിച്ച് തൃശ്ശൂര്‍ ജില്ലാഭരണകൂടം. ഡോക്ടര്‍, നഴ്സ്,ലാബ് ടെക്നീസ്, കെയര്‍ ഫെസിലിറേറ്റര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഉള്ളത്. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ക്യാമ്പുകള്‍ സംഘിപ്പിക്കുന്നത്.
ഒര് ഗവണ്മെന്റ് പ്രെമറി ഹെല്‍ത്ത് സെന്ററിലുള്ള എല്ലാ സൗകര്യങ്ങളും ഈ സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഉണ്ടാകും.ഇതോടെ ഡോക്ടറുടെ സേവനം വീടുകളില്‍ എത്തും. സഞ്ചരിക്കുന്ന ആശുപത്രിയില്‍ സാമൂഹിക അകലം പാലിക്കുന്നത്തിന്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ സാമൂഹത്തിലെ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാനായാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ആരംഭിച്ചതിന്റെ ലക്ഷ്യമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് പരിരോധന നടത്തുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പിന് നല്ക്കും. പീസ് വാലി ആസ്റ്റര്‍ വോളന്റീര്‍സും സംയുക്തമായാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയില്‍ നല്ക്കുന്നത്.
തൃശൂര്‍ ഇന്റര്‍ ഏജന്‍സിക്ക് കീഴിലുള്ള പീപ്പിള്‍സ് ഫൗണ്ടേഷനാണ് ജില്ലയില്‍ പ്രദേശിക സംഘാടനം നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചിട്ടുള്ള കൊവിഡ് പിരിശോധന നടത്തുന്നത് ‘ മെയ് 20 വരെ സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയില്‍ ലഭ്യമാക്കും.
Discussion about this post