തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന ഗര്‍ഭിണികളെ സര്‍ക്കാര്‍ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് അവരുടെ വീടുകളിലേക്ക് പോകാം. അവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ നാളെ മുതല്‍ കേരളത്തില്‍ മടങ്ങിയെത്തുകയാണ്. സംസ്ഥാനത്തെ സാഹചര്യം അനുസരിച്ച് ക്വാറന്റീന് ഏഴു ദിവസമായിരിക്കും. ഏഴാംദിവസം കോവിഡ് പരിശോധന. രോഗമില്ലെങ്കില്‍ വീട്ടില്‍ ക്വാറന്റീന് തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതുതായി ആര്‍ക്കും രോഗബാധയില്ല. ഏഴുപേര്‍ക്കുകൂടി രോഗമുക്തി. കോട്ടയം 6, പത്തനംതിട്ട 1. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 502 പേര്‍ക്കാണ്. ഇപ്പോള്‍ ചികില്‍സയില്‍ 30 പേരാണുള്ളത്. കണ്ണൂരില്‍ 18 പേര് ചികിത്സയില്‍ തുടരുന്നു. സംസ്ഥാനത്ത് 8 ജില്ലകള്‍ കോവിഡ് മുക്തമായി. പുതിയതായി ഹോട്ട്സ്പോട്ടുകള്‍ ഇല്ല. ഇനി സംസ്ഥാനത്ത് കോവിഡ് ബാധിതരുള്ളത് ആറുജില്ലകളില്‍ മാത്രമാണ്.
Discussion about this post