കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പില്‍ കാര്‍ കെട്ടിടത്തിലേക്കിടിച്ചു കയറി യുവനടനുള്‍പ്പടെ മൂന്നു പേര് മരിച്ചു. നാല് പേരുടെ നില ഗുരുതരം. യുവതാരം ബേസില്‍ ജോര്‍ജ് (30)
നിധിന് (35), അശ്വിന് (29) എന്നിവരാണു മരിച്ചത്.
‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍. വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന് ബെന്‍സില്‍.
ലിതീഷ് (30), സാഗര്‍ (19) ഇതര സംസ്ഥാനക്കാരായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്ക്. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവര്‍. പരുക്കേറ്റവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോയ സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് മേക്കടമ്പ് പള്ളിതാഴെവച്ച് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട വാഹനം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറി. ഒന്‍പതു മണിയോടെയാണ് അപകടം. മരിച്ച മൂന്ന് പേരും കാറില്‍ സഞ്ചരിച്ചവരാണ്.
Discussion about this post