ഇന്ത്യന്‍ ഗൂസ്ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവമാണ്. നെല്ലിക്ക പല രീതിയില്‍ നമ്മള് ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ വടക്കന്‍ മലബാറിലെ പ്രസിദ്ധമായ ഒന്നാണ് തേന്‍നെല്ലിക്ക. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ അധിക പണച്ചെലവോ സമയ നഷട്ടമോ ഒന്നുമില്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല എന്നതാണ് വാസ്തവം.
വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍ഷ്യം എന്നിവയാല്‍ സമ്പന്നമാണ് തേന്‍ നെല്ലിക്ക. ഇത് സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത് തന്നെയാണ് ഇതിന്റെ കാരണം. ഇത് ലംഗ്സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു.
ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലി കൂടിയാണ് തേനിലിട്ട നെല്ലിക്ക. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വെറും വയറ്റില്‍ തേന്‍ നെല്ലിക്ക കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.
ആര്‍ത്തവസംബന്ധമായ വേദനകള്‍ക്കുള്ള പരിഹാരം കൂടിയാണ് തേന്‍ നെല്ലിക്ക. വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം കൂടിയാണിത്. മുടി വളരാനുള്ള നല്ലൊരു വഴി കൂടിയാണ് തേനിലിട്ട നെല്ലിക്ക കഴിക്കുന്നത്. മുടി നര കുറയ്ക്കാനും തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്.
തേന്‍ നെല്ലിക്ക ഉണ്ടാക്കുന്ന വിധമിതാ,
ചേരുവകള്‍
നെല്ലിക്ക- രണ്ട് കിലോ
ശര്‍ക്കര- രണ്ട് കിലോ
തേന്‍- രണ്ട് കിലോ
തയ്യാറാക്കുന്ന വിധം
നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച മണ് ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളില്‍ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക.
ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക. വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ച ശേഷം അതിന് മുകളില്‍ ഗോതമ്പ് മാവ് കുഴച്ചെടുത്ത് തേച്ചുപിടിപ്പിക്കുക. പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കിയ ശേഷം വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം.
ഒരു മാസം കഴിഞ്ഞ് തേന്‍ നെല്ലിക്ക എടുത്തുപയോഗിക്കാം.
Discussion about this post