ലണ്ടന്‍: കൊവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട ബോറിസ് ജോണ്സണ് വ്യത്യസ്ത നന്ദി പ്രകടനവുമായി രംഗത്ത്. തന്റ കുഞ്ഞിന് രക്ഷപ്പെടുത്തിയ ഡോക്ടറുടെ പേര് നല്‍കിയാണ് നന്ദി അറിയിച്ചത്. വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്സണ് എന്നാണ് പങ്കാളി കാരി സിമണ്ട്സില്‍ ജനിച്ച ആണ്‍കുഞ്ഞിന് പേരിട്ടത്.
ഇതില്‍ നിക്കോളാസ് എന്ന പേരാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് ചേര്‍ത്തതെന്ന് കാരി സിമണ്ട്സ് അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെന്റ് തോമസ് എന്‍എച്ച്എസ് ആശുപത്രിയിലാണ് കൊവിഡ് ബാധിച്ച് ബോറിസ് ജോണ്സണ് ചികിത്സയില്‍ കഴിഞ്ഞത്. ആശുപത്രിയില്‍ നിക്ക് ഹര്‍ട്ട്, നിക്ക് പ്രൈസ് എന്നിവരാണ് ബോറിസ് ജോണ്‍സന്റെ ചികിത്സക്ക് മേല്‍നോട്ടം വഹിച്ചത്.
കൊവിഡ് ബാധിതനായി നാല് ദിവസം ബോറിസ് ജോണ്സണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തന്റെ നില ഗുരുതരമായിരുന്നെന്നും മരണവാര്‍ത്ത അറിയിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരുന്നുവെന്നും ബോറിസ് ജോണ്സണ് പറയുന്നു. മാര്‍ച്ച് 26നാണ് ബോറിസ് ജോണ്‍സെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ട് ദിവസങ്ങള്‍ക്കകമാണ് കുഞ്ഞിന്റെ പിറവിയും.
Discussion about this post