ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മാന്നാനം സ്വദേശി വല്ലത്തറയ്ക്കല് സെബാസ്റ്റിയന്(64) ആണ് മരിച്ചത്. പതിനൊന്ന് വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. ഡെസ് പ്ലെയിന്‍സിലാണ് താമസം. ഭാര്യ ജൈനമ്മ.
അതേസമയം അമേരിക്കയില്‍ കഴിഞ്ഞ ദിവസം ഇരുപതിനായിരത്തിലേറേ പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 1347 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 56,000 ആയി.
Discussion about this post