ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ്.
ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗമാണ് ഡോക്ടര്‍ പ്രകാശും ഭാര്യയും. രാവിലെ വീട്ടിലേക്ക് ഫോണ്‍ സന്ദേശം എത്തിയപ്പോഴാണ് ബന്ധുക്കള്‍ സിദ്ധാര്‍ത്ഥ് മരിച്ച വിവരം അറിയുന്നത്.
അതേസമയം വൈറസ് ബാധമൂലം യുകെയിലും സ്ഥിതി ഗുരുതരമാവുകയാണ്. കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം 763 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിനെണ്ണായിരം കടന്നു. നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഇതോടെ രോഗികളുടെ എണ്ണം 133495 ആയി.
Discussion about this post