വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് ചിത്രത്തിനെതിരെ പരാതിയുമായി യുവതി രംഗത്ത്. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചെന്നാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്ന പരാതി. ശരീര ഭാരം കുറക്കാനുള്ള പരസ്യത്തിന്റെ പോസ്റ്ററില്‍ യുവതിയുടെ ചിത്രം ഉപയോഗിച്ചത് അനുമതിയില്ലാതെയാണെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ചേതന കപൂര്‍ എന്ന യുവതി പറഞ്ഞത്.
While the legal suites would follow, how about a public apology for now? @dulQuer @DQsWayfarerFilm @NetflixIndia #VaraneAvashyamund pic.twitter.com/76QusZm1J8
— Chetna Kapoor (@chetnak92) April 20, 2020
ട്വിറ്ററിലൂടെയാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു പൊതുവേദിയില്‍ തന്റെ ചിത്രം ഇത്തരത്തില്‍ ഉപയോഗിച്ചത് ബോഡി ഷേമിംഗ് ആണെന്ന് ചേതന ആരോപിക്കുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ തന്റെ ഫോട്ടോ ഉപയോഗിക്കുന്നതിന് നേരത്തെ അനുവാദം തേടിയില്ലെന്നും ചേതന കുറ്റപ്പെടുത്തി. സംഭവത്തില്‍ മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി.
We take full responsibility for the error on our behalf. Will look into it with concerned departments of the film to understand how the images were sourced. I apologise from my end and from the film as well as @DQsWayfarerFilm for any difficulties caused. It wasnt intentional.
— dulquer salmaan (@dulQuer) April 20, 2020
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സണ്‍ നെക്സ്റ്റില്‍ കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമായിരുന്നു.
Discussion about this post