കൊല്ലം: വിദഗ്ദ ചികിത്സയ്ക്കായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കെത്താന്‍ കഴിയാതെ മലയാളിയ്ക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശി താഹ (52) ആണ് യാത്രാ മധ്യേ മരിച്ചത്. ഹൃദ്രോഗിയായിരുന്നും ഇദ്ദേഹം.
കുളച്ചലില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് വരുമ്പോള്‍ പാറശ്ശാല ഇഞ്ചിവിള ചെക്പോസ്റ്റില്‍ ആംബുലന്‍സ് തടഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് കുളച്ചലിലേക്ക് തിരിച്ചുവിട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തും മുമ്പ് ഹൃദ്രോഗിയായ താഹ മരണപ്പെടുകയായിരുന്നു.
മൃതദേഹം കന്യാകുമാരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിയാണ് താഹ. കച്ചവടത്തിന് പോയ താഹ ലോക്ക്ഡൗണിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ കുടുങ്ങുകയായിരുന്നു.
Discussion about this post