കൊല്ലം: കൊറോണ രൂക്ഷമായ അതിര്‍ത്തി പ്രദേശത്തുനിന്നും തമിഴ്‌നാട് സ്വദേശി എത്തിയതോടെ കൊല്ലം കുളത്തൂപ്പുഴയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുളിയന്‍ കുടിയില്‍ നിന്നാണ് ഇയാള്‍ അതിര്‍ത്തി കടന്ന് കുളത്തൂപ്പുഴയില്‍ എത്തിയത്. ലോക്ക് ഡൗണ്‍ ലംഘിച്ച ഇയാളെ അധികൃതര്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
തമിഴ്നാട് അതിര്‍ത്തിപ്രദേശമായ പുളിയന്‍ കുടിയില്‍ കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതിര്‍ത്തി കടന്ന് ഇയാള്‍ കുളത്തൂപ്പുഴയില്‍ എത്തിയത്. ഇതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുകയും നടപടികള്‍ കടുപ്പിക്കുകയും ചെയ്തു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ റൂറല്‍ എസ്പി ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. കരുതല്‍ നടപടിയുടെ ഭാഗമായാണ് പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കിയതോടെ കേരളത്തിന് ഏറെക്കുറേ കൊറോണയെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. മിക്ക ജില്ലകളിലും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണയെ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയാത്തതിനാല്‍ നിയന്ത്രണങ്ങളും ജാഗ്രതയും തുടരും.















Discussion about this post