ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിസ്ത്(89) അന്തരിച്ചു. ഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹം കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു ആനന്ദ് സിംഗ് ബിസ്ത്.ഇദ്ദേഹത്തിന്റെ മൃതദേഹം ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗ്രാമത്തിലെത്തിക്കും. നാളെയാണ് സംസ്കാരചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം പിതാവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ആദിത്യനാഥ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അച്ഛന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കര്‍മങ്ങള്‍ നടത്താന്‍ യോഗി ആദിത്യനാഥ് കുടുംബത്തിന് നിര്‍ദേശം നല്കി. ലോക്ക് ഡൗണിന് ശേഷം കുടുംബത്തെ സന്ദര്‍ശിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post