കോഴിക്കോട്: പ്രതിപക്ഷം വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയുന്ന കാര്യങ്ങൾ പറയാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ജനങ്ങളെ സത്യം ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രി തന്നെയാണ് ഇടപാടിന് പ്രധാന ഉത്തരവാദിയെന്നും ഐടി സെക്രട്ടറി പറഞ്ഞതെല്ലാം കള്ളമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
‘അറിയുന്ന കാര്യങ്ങൾ ജനങ്ങളോട് പറയാൻ മുഖ്യമന്ത്രി തയ്യാറാവണം. ഉമ്മൻ ചാണ്ടിയുടെ കാലത്തേതു പോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് ബന്ധുക്കളും സിൽബന്തികളും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അവസ്ഥ വന്നിരിക്കുകയാണ്.
ഉമ്മൻചാണ്ടിയുടെ ഓഫീസിൽ എങ്ങനെയാണോ ദുരുപയോഗം നടന്നത് ആ രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥാപിത താത്പര്യക്കാർ ദുരുപയോഗിക്കുന്നത്’, കെ സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post