തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് തകര്‍ത്ത തമിഴ്നാടിന് സഹായഹസ്തവുമായി കേരളം. പത്ത് കോടി രൂപയുടെ സാമ്പത്തിക സഹായം നല്കാന് ഇന്ന് ചേര്‍ന്ന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നേരത്തെ പ്രളയക്കെടുതിയില്‍ കേരളം പ്രതിസന്ധിയിലായപ്പോള്‍ സഹായഹസ്തവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. അഞ്ച് കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം നല്കിയ തമിഴ്നാട് സര്‍ക്കാര്‍ ഒരു കോടി രൂപ മൂല്യമുള്ള മരുന്നുകളും ഇവിടെ എത്തിച്ചു.
തമിഴ്നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും മലയാളി കൂട്ടായ്മകളും കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായങ്ങളുമായി എത്തിയിരുന്നു.
Discussion about this post