ദുബായ്: കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടാന്‍ ദേശീയ ഗാനം ആലപിച്ച് പങ്കുചേരണമെന്ന് യുഎഇ. ജനങ്ങള്‍ക്കിടയില്‍ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനും പോസിറ്റീവിറ്റി നിറയ്ക്കുന്നതിനുമായി ‘ടുഗെദര്‍ വി ചാന്റ് ഫോര്‍ യുഎഇ’ എന്ന പരിപാടിയ്ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് അധികൃതര്‍.
ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി 9 മണിക്ക് യുഎഇ ദേശീയഗാനം എല്ലാവരും
അവരുടെ ബാല്‍ക്കണിയില്‍ നിന്ന് ആലപിക്കണമെന്നാണ് നിര്‍ദേശം. യുഎഇയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പകരുന്നതിനായി എല്ലാവരും ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
"معاً ننشد للإمارات" مبادرة أطلقتها مؤسسة ميثاء بنت أحمد آل نهيان ومؤسسة دوبامين للسعادة والإيجابية، والقيادة العامة لشرطة أبوظبي، تعبيراً عن الحب والامتنان للقيادة الرشيدة، من خلال مشاركة المواطنين والمقيمين في أداء النشيد الوطني يومي الأربعاء والجمعة في تمام الساعة 9 مساءً. pic.twitter.com/CJMESIhAos
— مكتب أبوظبي الإعلامي (@admediaoffice) April 15, 2020
Discussion about this post