മുംബൈ: ലോക്ക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തടിച്ചു കൂടി. മുംബൈയിലെ ബാന്ദ്രയില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് പോകണമെന്നാവശ്യപ്പെട്ട്
തെരുവിലിറങ്ങിയത്.
പ്രാദേശിക നേതാക്കളും പോലീസും എത്തി ഇവരെ തിരിച്ചയച്ചു. ഭക്ഷണമില്ലെന്നും ദിവസങ്ങളായി പട്ടിണിയിലാണെന്നും തൊഴിലാളികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. താമസിക്കുന്ന മുറികളില്‍ നിന്നും ഉടമകള്‍ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം നല്‍കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.
ആളുകളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായി മുംബൈയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളാണ് സ്റ്റേഷനില്‍ തടിച്ചുകൂടിയത്.
Discussion about this post