മുംബൈ: കൊറോണ ഭീതിയില്‍ കഴിയുന്ന രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ ഇപ്പോള്‍ 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിരിക്കുകയാണ് ബോളിവുഡിലെ പ്രിയതാരം ഷാറൂഖ് ഖാന്.
രാജ്യത്തിന്റെ കൊറോണയ്ക്കിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഷാറൂഖ് ഖാന് മുന്‍ നിരയില്‍ത്തന്നെയുണ്ട്. മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് താരം ഇപ്പോള്‍ 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകിയ മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു.
Thank you sir for all your help to source the kits. We are all together in this endeavour to protect ourselves and humanity. Glad to be of service. May your family & team be safe and healthy. https://t.co/DPAc7ROh7i
— Shah Rukh Khan (@iamsrk) April 13, 2020
മഹാരാഷ്ട്ര പൊതു ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായ രാജേഷ് ടോപെയാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന് നന്ദി അറിയിച്ചത്. ”പിപിഇ കിറ്റുകളുടെ കൃത്യമായ വിതരണത്തിന് നന്ദി. നമ്മേയും നമ്മോടൊപ്പമുള്ളവരെയും ഒരുമിച്ച് സംരക്ഷിക്കാനുള്ള ഉധ്യമത്തിലാണ് നമ്മള്. അതില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. താങ്കളും കുടുംബവും സുരക്ഷിതരായിരിക്കട്ടെ” രാജേഷ് ടോപെയുടെ ട്വീറ്റിന് മറുപടിയായി ഷാറൂഖ് കുറിച്ചു.
ഷാറൂഖിന്റെ ട്വീറ്റിന് മറുപടിയുമായി മന്ത്രിയും രംഗത്തെത്തി. 25,000 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തതിന് നന്ദി. ഇത് കൊറോണയ്ക്കെതിരായ പോരാട്ടത്തിനും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിലും സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post