തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. വരുമാനമില്ലാതെ ജീവിതം അസാധ്യമായ നിലയിലാണ് നിരവധി പ്രവാസികള്‍. ഈ സാഹചര്യത്തില്‍ അവരുടെ കാര്യത്തില്‍ ഇടപെടല്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചെത്തുന്ന പ്രവാസികളുടെ പരിശോധനയും ക്വാറന്റൈന് ഏര്‍പ്പെടുത്തുന്ന കാര്യവും സംസ്ഥാന സര്‍ക്കാര്‍ നോക്കുമെന്നും കത്തില്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രത്തിന്റെ പിന്തുണ തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post