മാള: ലോക്ക് ഡൗണില്‍ സ്നേഹകരുതലുമായി ഗര്‍ഭിണിയ്ക്ക് ആവശ്യമരുന്നുകളെത്തിച്ച് ഫയര്‍ഫോഴ്സ് അംഗങ്ങള്‍. കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് കുണ്ടൂര്‍ തെക്കേത്തുരുത്ത് സ്വദേശിയായ കാറാത്ത് അമ്മിണി ബേബിക്കാണ് ഫയര്‍ഫോഴ്സ് അംഗങ്ങള്‍ പ്രമേഹത്തിനുള്ള മരുന്നെത്തിച്ചു നല്‍കിയത്.
അമ്മിണി ബേബി ഏഴുമാസം ഗര്‍ഭിണിയാണ്. ഇവര്‍ ഏറെനാളായി പ്രമേഹരോഗത്തിന് മൂന്നുതരം ഇന്സുലിനുകള് ഉപയോഗിച്ചുവരികയായിരുന്നു. ഭര്‍ത്താവിന് ജോലി ഇല്ലാത്തതുകാരണം വിലയേറിയ ഇന്സുലിനുകള് വാങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
ഈ വിവരം വാര്‍ഡംഗം നന്ദിത വിനോദ് തിരുമുക്കുളം സഹകരണ സംഘത്തില്‍ അറിയിച്ചു. സംഘം ഉടനെ മാള ഫയര്‍ഫോഴ്സുമായി ബന്ധപ്പെട്ടു. ഇവര്‍ മരുന്നെത്തിച്ചത് വളരെയേറെ സഹായകരമായി. തൃശൂരില്‍ ലഭിക്കാതിരുന്ന ഇന്സുലിനുകള് അവര്‍ വടക്കന്‍ പറവൂരില്‍ നിന്ന് എത്തിച്ചുനല്‍കുകയായിരുന്നു.
Discussion about this post