പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ കുട്ടികളായ തീര്‍ത്ഥാടകരെ കസ്റ്റഡിയില്‍ എടുത്തുവെന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന് അംഗം ആര്‍ജി ആനന്ദ്. ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ എത്തിയപ്പോളാണ് ആനന്ദ് ഈ വിഷയത്തോട് പ്രതികരിച്ചത്.
ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ പേരില്‍ ശബരമലയില്‍ നാമജപ പ്രതിഷേധത്തിനിടെ കുട്ടികളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തുവെന്ന രീതിയില്‍ ആരോപണം ഉണ്ടായിരുന്നു.ഇതിനിടയിലാണ് ബാലാവകാശ കമ്മീഷന്റെ ശബരിമല സന്ദര്‍ശനം.
Discussion about this post