ജെനോവ: ഇറ്റലിയില്‍ വന്‍ തിരക്കേറിയ പാലം തകര്‍ന്ന് വീണു. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാരണമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ലിംഗുറിയയെയും ടസ്‌ക്കനിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാഗ്രാ നദിക്ക് കുറുകെ 400 മീറ്റര്‍ നീളത്തില്‍ എട്ട് മീറ്റര്‍ ഉയരത്തില്‍ പണിത പാലമാണ് പൊടുന്നനെ തകര്‍ന്നു വീണത്. കഴിഞ്ഞ നവംബറില്‍ തന്നെ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശേഷം പിന്നീട് കേടുപാടുകള്‍ പരിഹരിച്ച് സഞ്ചാരയോഗ്യമാണ് എന്ന് സാങ്കേതിക വിദഗ്ദ്ധര്‍ വിധിയെഴുതിയും നല്‍കിയിരുന്നു. പിന്നാലെയാണ് പാലം തകര്‍ന്ന് വീണത്.
പാലം ഇടിഞ്ഞു താണ് നദിയിലെ ജലനിരപ്പിനെ തൊട്ടുകിടക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ അധികം വാഹനങ്ങള്‍ അപകടസമയത്ത് ഉണ്ടായിരുന്നില്ല.
Discussion about this post