തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ പ്രതിസന്ധിയിലായ കലാകാരന്മാര്ക്ക് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മൂന്നുകോടി രൂപ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
20,000 ത്തോളം കലാകാരന്മാര്ക്ക് 1000 രൂപ വീതം രണ്ടുമാസം അനുവദിക്കും.
സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുള്ള പതിനായിരം കലാകാരന്മാര്ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ രണ്ടു മാസക്കാലത്തേക്ക് ധനസഹായം നല്‍കും.
നിലവില്‍ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്നും പ്രതിമാസം 3000 രൂപ വീതം പെന്ഷന് ലഭിക്കുന്ന 3012 പേര്‍ക്ക് പുറമെയാണിത്. വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച 2020-21ലെ തുകയുടെ 25 ശതമാനമാണ് ഇതിന് മാറ്റിവെക്കുന്നത്.
Discussion about this post