മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ ചായവില്പ്പനക്കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വീടിന്റെ പരിസര പ്രദേശങ്ങള്‍ സീല്‍ ചെയ്തു. ഉദ്യോഗസ്ഥരടക്കമുള്ളയാളുടെ പ്രവേശനം പരിപൂര്‍ണ്ണമായി വിലക്കികൊണ്ടാണ് സീല്‍ ചെയ്തിരിക്കുന്നത്.
ബാന്ദ്രെയിലെ മാതോശ്രീ ടവറിനു സമീപമാണ് സീല്‍ ചെയ്തത്. കടുത്ത പനി, ചുമ, ശ്വാസതടസ്സം എന്നിവ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് 45കാരനായ ചായവില്പനക്കാരന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് മുന്‍കാല യാത്രാചരിത്രമൊന്നുമില്ലാത്തത് അധികൃതര്‍ക്ക് മുന്പില് വലിയൊരു വെല്ലുവിളി തന്നെയാണ്.
കൊവിഡ് സ്ഥിരീകരിക്കണം വന്നതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ള 170 പോലീസ് ഉദ്യോഗസ്ഥരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രദേശത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവരെ ക്വാറന്റൈന് ചെയ്തിട്ടുമുണ്ട്. ചായക്കട സന്ദര്‍ശിച്ച പോലീസുകാരുടെ വിവരങ്ങള്‍ തേടുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍. ഒപ്പം മുന്‍കരുതല്‍ നടപടിയെന്നോണം കോര്പറേഷന് ഈ പ്രദേശത്തെല്ലാം അണുനശീകരണി തളിച്ചിട്ടുണ്ട്.
Discussion about this post