ന്യൂഡല്‍ഹി:കൊവിഡിനെതിരെ രാജ്യത്തിന്റെ ഐക്യത്തിന്റെ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം.
ഞായറാഴ്ച രാത്രി ഒമ്പത് മുതല്‍ ഒമ്പത് മിനിറ്റ് ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ച് നിരവധിയാളുകള്‍ കോവിഡിനെതിരായ പ്രതിരോധത്തില്‍ അണിചേര്‍ന്നു.
രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം ദീപം തെളിക്കലില്‍ പങ്കാളികളായി. ഒമ്പതുമണി മുതല്‍ ഒമ്പതു മിനുട്ട് നേരത്തേക്കാണ് ഐക്യദീപം തെളിയിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങള്‍ വെളിച്ചം തെളിയിച്ചു.
ഒമ്പത് മിനിറ്റു നേരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണികളിലോ നിന്ന് വിളക്കുകള്‍ തെളിക്കുകയോ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ലൈറ്റുകള്‍ തെളിക്കുകയോ വേണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യത്തെ പൊതുജനങ്ങളോടു സംവദിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം അറിയിച്ചത്.
President Ram Nath Kovind with the First Lady&members of his family joined citizens in demonstrating collective solidarity&positivity by lighting candles at 9 PM. He expressed his gratitude towards every Indian for showing resolve in fight against COVID19: President’s Secretariat pic.twitter.com/djCWt6U9fG
— ANI (@ANI) April 5, 2020
Discussion about this post