ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടഞ്ഞ് ഫലപ്രദമായ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനായി മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുൻ രാഷ്ട്രപതിമാരായ പ്രണബ് മുഖർജി, പ്രതിഭ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്ഡി ദേവഗൗഡ തുടങ്ങിയവരുമായാണ് മോഡി ചർച്ച നടത്തിയതെന്നാണ് റിപ്പോർട്ട്.
കൂടാതെ, പ്രതിപക്ഷ നേതാക്കളുമായും മോഡി ചർച്ച നടത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എസ്പി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്, പ്രകാശ് സിങ് ബാദൽ, ദക്ഷിണേന്ത്യയിലെ നേതാക്കളായ കെ ചന്ദ്രശേഖര റാവു, എംകെ സ്റ്റാലിൻ തുടങ്ങിയവരുമായാണു മോഡി കോവിഡ് പ്രതിരോധം ചർച്ച ചെയ്തത്.
Discussion about this post