ന്യൂഡല്‍ഹി: കൊവിഡ് 19 ല്‍ ഡല്‍ഹിയിലെ സ്ഥിതി രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിരിക്കുകയാണ്. ആശുപത്രി കെട്ടിടത്തിലെ ഒപി, ലാബ് എന്നിവ അണുവിമുക്തമാക്കാനായാണ് ആശുപത്രി അടച്ചിരിക്കുന്നത്.
അതേസമയം, ഡോക്ടറുമായി സമ്പര്‍ക്കത്തിലായവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരെയെല്ലാം ക്വാറന്റൈന് ചെയ്തിട്ടുണ്ട്. അടുത്തിടെ ഡോക്ടറുടെ ബന്ധുക്കള്‍ യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ഇവരില്‍ നിന്നായിരിക്കാം ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക വിവരം.
ഡോക്ടറുടെ സഹോദരന്, സഹോദര ഭാര്യ എന്നിവര്‍ അടുത്തിടെ യുകെയില്‍ നിന്നെത്തിയിരുന്നു. ഇവരില്‍ നിന്നാകാം രോഗം പകര്‍ന്നത്-ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ബിഎല്‍ ഷെര്‍വാല്‍ പറയുന്നു. കൊറോണ ബാധിച്ച് ഇതുവരെ രണ്ട് പേരാണ് ഡല്‍ഹിയില്‍ മരണമടഞ്ഞത്. 100 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post