കൊല്ലം: കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുമായി പ്രാഥമികമായി സമ്പർക്കം പുലർത്തിയ 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. 24 സാമ്പിളുകൾ പരിശോധിച്ചതിൽ 11 പേരുടെ ഫലമാണ് തിങ്കളാഴ്ച ഉച്ചയോടെ പുറത്തെത്തിയത്. ഇദ്ദേഹത്തെ ചികിത്സിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ, നേഴ്സ്, സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, വിമാനത്തിലെ എട്ടു സഹയാത്രികർ എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
ഇനി അറുപതിലധികംപേരുടെ ഫലം കൂടി പുറത്തുവരാനുണ്ട്. കൊറോണ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഹൈ റിസ്ക് പട്ടികയിൽ 73പേരും ലോ റിസ്ക് പട്ടികയിൽ 56പരുമാണ് ഉള്ളത്. അതേസമയം, അദ്ദേഹത്തിന്റെ ഏറ്റവും അടുത്തബന്ധുക്കളുടെ ഫലം പുറത്തെത്തിയിട്ടില്ല. രോഗിക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചവരാണ് ഇവർ.
അതേസമയം കൊറോണ സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയ 19 പേർക്ക് കൊറോണയില്ലെന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചാരണം നടത്തിയവർക്ക് എതിരെ അന്വേഷണം നടത്തുമെന്ന് കളക്ടർ അറിയിച്ചു.
Discussion about this post