ലഖ്നൗ: രാജ്യമെങ്ങും കൊറോണ വൈറസ് ഭീതിയില്‍ അടച്ച് മൂടി വീട്ടില്‍ ഒതുങ്ങി കഴിയുകയാണ്. പുറത്തിറങ്ങാന്‍ ഭയക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ ഹൃദയാഘാതം മൂലം വന്ന് മരിച്ചയാളുടെ സംസ്കാരത്തിന് പോലും എത്താന്‍ മടിക്കുന്ന ഒരു കാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ നിന്നും കാണുന്നത്. ഹൃദയാഘാതം മൂലം മരിച്ച തന്റെ പിതാവിന്റെ സംസ്കാരത്തിനായി മകന് ബന്ധുക്കളെ വിളിച്ചപ്പോള്‍ ആരും തന്നെ വരാന്‍ കൊവിഡ് ഭീതിയില്‍ വരാന്‍ സാധിക്കില്ലെന്ന് തുറന്ന് പറയുകയായിരുന്നു.
വിഷമിച്ച് നിന്ന യുവാവിന് സഹായവുമായി എത്തിയതാകട്ടെ അയല്‍വാസികളായ മുസ്ലിം സഹോദരങ്ങള്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെയാണ് ആനന്ദിവിഹാറിലെ രവി ശങ്കര്‍ മരിച്ചത്. ബന്ധുക്കള്‍ കൈയൊഴിഞ്ഞപ്പാടെ അയല്‍ക്കാരായ മുസ്ലിം സഹോരങ്ങള്‍ എത്തുകയായിരുന്നു.
രാമനാമം ഉരുവിട്ട് മൃതദേഹം അവര്‍ തോളിലേറ്റി. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പല പ്രമുഖരും ബുലന്ദ്ഷഹറിലെ യുവാക്കളെ പ്രശംസിച്ചെത്തുകയും ചെയ്തു. ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവ് എന്നായിരുന്നു ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് ശശി തരൂര്‍ പറഞ്ഞത്.
The true Soul & spirit of India. This is the #IdeaofIndia we are pledged to preserve, protect & defend. https://t.co/8Bhi4wm6HD
— Shashi Tharoor (@ShashiTharoor) March 29, 2020
Discussion about this post