മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പല വഴികള്‍ തെരയുന്നവരാണ് നമ്മള്. ഇതിനായി വിപണിയില്‍ കിട്ടുന്ന മിക്ക സൗന്ദര്യവര്‍ദ്ധന ഉത്പന്നങ്ങള്‍ വാങ്ങി പരീക്ഷണം നടത്തുന്നവരാണ്. മുഖത്തിന് തിളക്കം വരാനും നിറം വര്‍ദ്ധിപ്പിക്കാനും, മുഖക്കുരു മാറാനും മുള്‍ട്ടാണി മിട്ടി ഏറെ ഗുണം ചെയ്യും.
മുഖത്തെ അമിത എണ്ണമയം അകറ്റാന്‍ മുള്‍ട്ടാണി മിട്ടി നല്ലതാണ്. മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും മിശ്രിതമാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മറ്റൊരു വഴി മുള്‍ട്ടാണി മിട്ടിയും അല്പം ചന്ദനപൊടിയും പനിനീരും ചേര്‍ത്ത് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് എണ്ണമയം പോകാന്‍ സഹായിക്കും.
നിറം വര്‍ദ്ധിപ്പിക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. മുള്‍ട്ടാണി മിട്ടിയില്‍ അല്പം തൈര് ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പാടുകള്‍ മായ്ക്കാനും മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് കുഴയ്ക്കുക. ഇവ ഇരുപതു മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. മുഖക്കുരു ഇല്ലാതാക്കാന്‍ മുള്‍ട്ടാണി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. മുള്‍ട്ടാണി മിട്ടിയില്‍ വേപ്പില അരച്ചതും അല്പം കര്‍പ്പൂരവും ചാലിച്ച് റോസ് വാട്ടറില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക.
Discussion about this post