തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ രോഗികളുടെ വിവരങ്ങളടങ്ങുന്ന പട്ടിക പുറത്തായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തിന് ജില്ല പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യ വകുപ്പിനും പോലീസിനും നല്കാന് തയ്യാറാക്കിയ ലിസ്റ്റാണ് പുറത്തായത്. രോഗികളുടെ പേരും വിവരങ്ങളുമടങ്ങുന്ന ലിസ്റ്റ് സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിഎംഒ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
ഡിഎംഒ നല്കിയ പരാതിയെ തുടന്ന് സംഭവത്തില്‍ വിശദമായി അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തിന് ജില്ല പോലീസ് മേധാവി നിര്‍ദ്ദേശം നല്കി. സംഘം ഇന്ന് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. അതേസമയം, കൊറോണ രോഗബാധിതരുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post