മുംബൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ പലരും ഈ വിലക്ക് മറികടന്ന് തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. വിലക്കിന് പുല്ല് വില കല്‍പിച്ച് കൊറോണയെ എനിക്ക് പേടിയില്ല, അല്ലെങ്കില്‍ എനിക്കത് വരില്ല എന്ന ന്യായം പറഞ്ഞാണ് പലരും പുറത്തേക്ക് ഇറങ്ങുന്നത്. ഇപ്പോഴിതാ ആളുകളുടെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. പുറത്തിറങ്ങി നടക്കുന്നത് ധീരതയാണെന്ന് നിങ്ങള്‍ കരുതരുതെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ചെറുപ്പക്കാരായ എന്റെ സുഹൃത്തുക്കളോട് എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങള്‍ എനിക്ക് വേണ്ടി ഒരു ചെറിയ ഉപകാരം ചെയ്യണം. ദയവു ചെയ്ത് കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കണം. പുറത്തിറങ്ങി നടക്കുന്നത് ധീരതയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല.
സര്‍ക്കാര്‍ പറയുന്നത് പോലെ വീട്ടില്‍ ഇരിക്കുന്നതിനാണ് നിങ്ങള്‍ ധൈര്യം കാണിക്കേണ്ടത്. മുതിര്‍ന്നവര്‍ പറയുന്നത് അനുസരിക്കാന്‍ പഠിക്കുക. സാമൂഹികമായ അകലം പാലിക്കുന്നതിലൂടെയും പുറത്തിറങ്ങാതെ ഇരിക്കുന്നതിലൂടെയും നിങ്ങള്‍ സമൂഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കരുതലുള്ള വ്യക്തിയാകുന്നു. സാമൂഹിക പ്രതിബദ്ധത കാണിക്കൂ, നല്ല പൗരന്‍മാരാകൂ’ എന്നാണ് താരം പറഞ്ഞത്.
Discussion about this post