തൃശ്ശൂര്‍: കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് മൂന്നാം ദിവത്തിലേയ്ക്ക് കടക്കുകയാണ്. ഇതിനിടെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ ആയിരം കാരണങ്ങളാണ് പറയുന്നത്. ഇപ്പോള്‍ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥന്. കോറോണ നിയന്ത്രണത്തിന്റെ ആദ്യ ദിവസം വാഹനം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനയ്ക്കിടയില്‍ രണ്ട് യുവാക്കള്‍ കബളിപ്പിച്ചുവെന്ന് പോലീസുകാര്‍ പറയുന്നു.
അടിയന്തരമായി അച്ഛനുള്ള മരുന്ന് വാങ്ങാനാണ് യാത്രയെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. എന്നാല്‍, പിന്നെ അവരെ കണ്ടത് ബീവറേജ് ഔട്ട്ലെറ്റ് പരിസരത്താണെന്ന് അദ്ദേഹം പറയുന്നു. കലുങ്കില്‍ സൊറ പറഞ്ഞിരിയ്ക്കുന്നവരോടും കളിസ്ഥലത്ത് അവധി ആഘോഷിയ്ക്കുന്നവരോടും വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്നതൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. കരുതലിനായി സ്വന്തം ജീവിതത്തെ പ്രതിരോധിക്കാതെ പ്രവര്‍ത്തിയ്ക്കുന്ന പോലീസ് ശത്രുക്കളെന്ന ഭാവമാണ് അവര്‍ക്ക്.
ഈ നെട്ടോട്ടങ്ങള്ക്കിടയില് പോലീസിന് തെറ്റായ വിവരം നല്കി വലയ്ക്കുന്നവരും കുറവല്ലെന്നും പോലീസുകാരന് പറയുന്നു. ഓട്ടത്തിനിടയില്‍ മനസ്സിന് സന്തോഷം നല്കിയ അനുഭവങ്ങളുമുണ്ട്. പണിയില്ലാതെ പട്ടിണിയിലായ മറുനാടന്‍ തൊഴിലാളികളുടെ വലിയ പട പല ഭാഗത്തും ചെന്നപ്പോള്‍ സങ്കടവുമായി സമീപിച്ചു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അവരുടെ വിശപ്പ് മാറ്റാന്‍ പോലീസിന് കഴിയുന്നുവെന്നതിലാണ് സന്തോഷമെന്നും അദ്ദേഹം പങ്കുവെച്ചു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post