ന്യൂഡല്‍ഹി: കൊറോണ വൈറസിന് പുറകെ ഭീഷണിയുയര്‍ത്തിയ ഹാന്റ വൈറസ് ഭീതിയിലാണ് ഇപ്പോള്‍ ലോകം. ഹാന്റ വൈറസ് ബാധിച്ച് ചൈനയില്‍ ഒരാള്‍ മരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. കൊറോണ വൈറസ് പോലെ തന്നെ പടര്‍ന്നുപിടിക്കുമോ എന്നാണ് ജനങ്ങള്‍ക്കുള്ളിലെ സംശയം.
ഒന്നുരണ്ടുപേരിലായിരുന്നു ആദ്യം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളില്‍ വൈറസ് പടര്‍ന്നുകേറി. പതിനായിരങ്ങളാണ് ഇതിനോടകം മരിച്ചുവീണത്. പുതുതായി കണ്ടെത്തിയ ഹാന്റ വൈറസും ഇതുപോലെ ആയിരിക്കുമോ എന്ന ഭയം ജനങ്ങള്‍ക്കിടയിലുണ്ട്.
എന്താണ് ഹാന്റയുടെ ലക്ഷണങ്ങള്‍? ചില വിവരങ്ങളിതാ
• മുയല്, അണ്ണാന് തുടങ്ങിയ മൂഷികവര്‍ഗത്തില്‍പ്പെട്ട ജീവികളില്‍നിന്നാണ് ഹാന്റാ വൈറസ് പകരുന്നത്.
• വൈറസ് ശരീരത്തില്‍ പ്രവേശിച്ചയാള്‍ ഹാന്റാ വൈറസ് പള്‍മണറി സിന്‍ഡ്രോം, ഹെമറോജിക് ഫീവര#് വിത്ത് റെനല്‍
സിന്‍ഡ്രോം എന്നീ അവസ്ഥകളിലേക്ക് മാറും.
• എലിപ്പനിയും മറ്റും പകരുന്ന പോലെ തന്നെ എലികളുടെ മൂത്രം കാഷ്ടം, ഉമിനീര് എലിയുടെ കടി എന്നിവയിലൂടെ പകരും.
• കോവിഡിനെപ്പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നത് ഇതുവരെ തെളിഞ്ഞിട്ടില്ല.
• തലകറക്കം, പേശീ വേദന(തുട , ഇടുപ്പ്, പുറം, തോള്)തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍.
• തലവേദന, തലകറക്കം, ഉദരസംബന്ധമായ പ്രശ്നങ്ങള്‍, ഓക്കാനം, ശര്‍ദ്ദി, വയറിളക്കം എന്നിവയും കണ്ടുവരുന്നു.
• പത്ത് ദിവസത്തെ രോഗ ലക്ഷണങ്ങള്‍ക്കു ശേഷം ഹാന്റ വൈറസ് പള്‍മണറി സിന്‍ഡ്രോമിന്റെ(എച്ചപിഎസ്) ലക്ഷണങ്ങള്‍
കാണിച്ചു തുടങ്ങും.
• ചുമ ശ്വാസതടസ്സം എന്നിവയാണ് എച്ച്പിഎസിന്റെ ലക്ഷണങ്ങള്‍.
• 38%ശതമാനമാണ് എച്ച്പിഎസിന്റെ മരണ സാധ്യത.