കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് -19 ചികിത്സയ്ക്കാവശ്യമായ വെന്റിലേറ്ററുകള്‍ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിന് എംപി ഫണ്ടില്‍ നിന്നും 1 കോടി രൂപ അനുവദിക്കുമെന്ന് എറണാകുളം എംപി ഹൈബി ഈഡന്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്ന് ഹൈബി ഈഡന് അറിയിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഒരു അടിയന്തര സാഹചര്യം വന്നാല്‍ വെന്റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് എംപി ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതെന്നും ഹൈബി ഈഡന് പറഞ്ഞു.
കൂടുതല്‍ രോഗികള്‍ക്ക് കാര്യക്ഷമമായ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കുവാന്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹൈബി ഈഡന് പറഞ്ഞു.
Discussion about this post