ഫഖ്റുദ്ധീന്‍ പന്താവൂര്‍
ജക്കാര്‍ത്ത: കൊറോണ മരണം വിതച്ച ഇന്തോനേഷ്യയിലെ ഹീറോയാണ് ഡോക്ടര്‍ ഹാദിയോ അലി. നിരവധി കൊറോണ രോഗികളെ ചികിത്സിച്ച് ഒടുവില്‍ ഡോക്ടറെ തേടിയും രോഗമെത്തി. അവശനായിട്ടും രോഗികളെ പരിശോധിച്ചിരുന്നു. ഇപ്പോള്‍ ഡോക്ടറുടെ അവസാന ചിത്രമാണ് സോഷ്യല്‍മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ഭാര്യയോടും മക്കളോടും അകലംപാലിച്ച് അവസാനയാത്ര പറഞ്ഞ് ഇറങ്ങുന്ന ഡോ. ഹാഡിയോ അലിയുടെ ഫോട്ടോയാണിത്.
ഗേറ്റിനടുത്ത് നില്‍ക്കുകയും തന്റെ കുട്ടികളെയും ഗര്‍ഭിണിയായ ഭാര്യയെയും കാണുകയും ചെയ്യുന്നതാണ് ചിത്രം. എന്തായിരിക്കും അന്നേരം ആ കുട്ടികളുടെ മനസില്‍.. ഒരിക്കല്‍ എല്ലാം സുഖപ്പെട്ട് വീണ്ടും ഒരുമിക്കാമെന്നോ.. ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാന്‍ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പര്‍ക്കവും ഡോക്ടര്‍ ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു. ഇതാണ് ഇന്ന് ഏവരുടെയും നെഞ്ചകം തകര്‍ക്കുന്നത്.
അതൊരു അവസാന കൂടാക്കാഴ്ചയായിരുന്നു. ഈ യുദ്ധത്തില്‍ നാം തോല്ക്കാന് പാടില്ല. വേദനയോടും സങ്കടത്തോടും കൂടി നമുക്ക് ആ ഡോക്ടറെ അഭിവാദ്യം ചെയ്യാം.. ഇന്തോനേഷ്യയിലെ ഹീറോയാണ് ഇപ്പോള്‍ ഈ ഡോക്ടര്‍. മരണം വരെ കൊറോണ രോഗികളെ ചികിത്സിച്ച ഹീറോ. പടച്ചോന് ഇദ്ദേഹത്തെ രക്തസാക്ഷിയാക്കിയെന്നാണ് ഇന്തോനേഷ്യക്കാര്‍ പറയുന്നത്. ഇന്തോനേഷ്യയില്‍ ഇതിനകം 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 450 ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post