ചെന്നൈ: തമിഴ്നാട്ടില്‍ പുതുതായി ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴായി. സ്പെയിനില്‍ നിന്നും നാട്ടിലെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് വിദേശികളാണ്.
രണ്ട് തായ്ലന്റ് സ്വദേശികള്‍ക്കും ഒരു ന്യൂസിലാന്റ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചെന്നൈയിലെ മറീന ബീച്ച് അടച്ചിരിക്കുകയാണ്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതമൂലം മരിച്ചവരുടെ എണ്ണം ആറായി. ബീഹാറില്‍ 38 വയസുള്ള യുവാവാണ് ഇന്ന് വൈറസ് ബാധമൂലം മരിച്ചത്. രാജ്യത്ത് ഇതുവരെ 341 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post