തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ഞായറാഴ്ച മുതല്‍ 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 27ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും 29ന് ഭരണിയുമാണ്. ഇതിന്റെ ഭാഗമായാണ് 1നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭരണി മഹോത്സവം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 1,500 ഓളംപേരാണ് കഴിഞ്ഞ ദിവസങ്ങളായി ഭരണി മഹോത്സവത്തില്‍ പങ്കെടുത്തത്. മഹോത്സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ് 27ലെ കാവുതീണ്ടലും 29ലെ ഭരണിയും. ഈ ദിവസങ്ങളിലും വന്ജനത്തിരക്കുണ്ടായേക്കാം. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Discussion about this post