തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി ലോട്ടറി വകുപ്പ്. നറുക്കെടുപ്പിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി ചലച്ചിത്ര താരങ്ങളെയും എംപിമാരെയും എംഎല്‍എമാരെയും പങ്കെടുപ്പിക്കും.
ലോട്ടറിയുടെ നറുക്കെടുപ്പ് ചാനലുകള്‍ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതിനൊപ്പം ഇഷ്ടതാരങ്ങള്‍ കൂടി നറുക്കെടുക്കാന് എത്തുന്നത് ജനങ്ങളില്‍ ലോട്ടറിയുടെ ജനപ്രീതി വര്‍ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് വകുപ്പിന്റെ പുതിയ തീരുമാനം.
സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറിയ്ക്കെതിരെ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗം കൂടിയാണ് പുതിയ തീരുമാനം.
സീരിയല്‍ താരങ്ങളും നറുക്കെടുപ്പില്‍ അതിഥികളായി എത്തും. വിശ്വാസ്യതയുള്ളവര്‍ പങ്കെടുക്കുമ്പോള്‍ ആളുകള്‍ക്ക് ലോട്ടറിയില്‍ വിശ്വാസ്യത വരുമെന്നും അത് ലോട്ടറി എടുക്കുന്നതിന് പ്രചോദനമാകുമെന്നും വകുപ്പ് പറയുന്നു.
Discussion about this post