കൊച്ചി: കൊവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് നാനാഭാഗങ്ങളില്‍ നിന്നാണ് അഭിനന്ദനം എത്തുന്നത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ അഭിനന്ദനങ്ങളും ആശംസകളും നല്‍കുന്നവരും ഉണ്ട്. ഇപ്പോള്‍ സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം നിവിന്‍ പോളി.
ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം നേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് ഷെയര്‍ ചെയ്താണ് നിവിന്‍ പോളിയുടെ കുറിപ്പ്. സമയോചിതമായ തീരുമാനമാണെന്നും നമ്മുടെ സര്‍ക്കാരില്‍ അഭിമാനമുണ്ടെന്നുമാണ് താരം കുറിച്ചത്.
സര്‍ക്കാരിന്റെ പാക്കേജിനെ പ്രശംസിച്ച് നടന് മോഹന്‍ലാലും നേരത്തെ രംഗത്ത് വന്നിരുന്നു. പിണറായി വിജയനെ ട്വീറ്റില്‍ ടാഗ് ചെയ്ത് അദ്ദേഹത്തിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുകയായിരുന്നു മോഹന്‍ലാല്‍. ഈ സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്.
Discussion about this post