ചണ്ഡീഗഢ്: ഇന്ത്യയിൽ ഭീതി പടർത്തി കോവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. പഞ്ചാബിൽ എഴുപതുവയസുകാരൻ ഇന്ന് കോവിഡ് 19 മൂലം മരിച്ചു. ജർമ്മനിയിൽ നിന്ന് ഇറ്റലി വഴി ഡൽഹിയിൽ എത്തിയ ആളാണ് മരിച്ചത്. ഈ മരണത്തിന് പിന്നാലെ ഈ വ്യക്തിയുടെ ഗ്രാമത്തിന്റെ അതിർത്തികൾ അടച്ചു. 14 പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രോഗം പടരുന്നതിന്റെ മൂന്നാംഘട്ടത്തിലേക്ക് രാജ്യം കടന്നിട്ടില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രാജ്യത്ത് കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ഐസിഎംആർ പറയുന്നു. രാജ്യവ്യാപകമായി എടുത്ത സാംപിളുകൾ# പരിശോധിച്ചാണ് നിഗമനം.
രാജ്യത്ത് 168 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധനടപടികൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
Discussion about this post