നടി മംമ്ത മോഹന്‍ദാസ് ഹോം ഐസോലേഷനില്‍. താരം തന്നെയാണ് ഹോം ഐസോലേഷനില്‍ കഴിയുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. യുഎസിലെ ലൊസാഞ്ചലസില്‍ നിന്ന് മടങ്ങിയെത്തിയ താരം സ്വയം ഹോം ഐസലേഷനില്‍ പ്രവേശിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലം വിദേശയാത്ര കഴിഞ്ഞ് വരുന്നവര്‍ പതിനാല് ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരം ഹോം ഐസോലേഷനില്‍ പ്രവേശിച്ചത്.
‘നമ്മള് സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിത്. സെല്‍ഫ് ഐസോലേഷനെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശത്തുനിന്നെത്തുന്നവര്‍ ഐസോലേഷനില്‍ ചെലവഴിക്കണം. കോവിഡ് എവിടെയുമെത്താം. ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോല്പ്പിക്കാനാവൂ’ എന്നാണ് താരം പറഞ്ഞത്.
യുഎസില്‍ ചികിത്സയിലായിരുന്ന താരം ഈ മാസം 21ന് ആരംഭിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിങിന് വേണ്ടിയാണ് നാട്ടിലെത്തിയത്.
Discussion about this post